വിദ്യാർഥികൾക്ക് പോക്കറ്റ് കാർഡ് വരുന്നു

വിദ്യാർഥികൾക്ക് പോക്കറ്റ് കാർഡ് വരുന്നു
Jul 28, 2026 03:35 PM | By PointViews Editor

വിദ്യാർത്ഥികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതവും സമയബന്ധിതവുമായി സഹായം ലഭ്യമാക്കുന്നതിനും സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ സേവനങ്ങൾ കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനുമായി പ്രത്യേക പോക്കറ്റ് കാർഡ് തയ്യാറാക്കി.സ്നേഹിത സേവനങ്ങൾ, സ്ത്രീശിശു സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന ഹെൽപ്ലൈൻ നമ്പറുകൾ, മറ്റ് അത്യാവശ്യ എമർജൻസി കോൺടാക്ട് നമ്പറുകൾ എന്നിവ ഉൾപ്പെടുത്തിയ പോക്കറ്റ് കാർഡിൻ്റെ ജില്ലാതല പ്രകാശനം സിറ്റി പൊലീസ് കമ്മീഷണർ ബി. വി. വിജയ ഭാരത് റെഡ്ഡി നിർവഹിച്ചു. സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് കണ്ണൂരിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പോക്കറ്റ് കാർഡ് ഏത് അടിയന്തര സാഹചര്യത്തിലും സഹായം തേടാൻ ആവശ്യമായ വിവരങ്ങൾ എപ്പോഴും കൈവശം സൂക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

പോക്കറ്റ് കാർഡിൻ്റെ ആദ്യഘട്ട വിതരണം അഴീക്കോട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ മോഡൽ ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ പരിധിയിൽ വരുന്ന സ്‌കൂളുകളിലെ ജെൻഡർ ക്ലബ് അംഗങ്ങൾക്കും സ്‌റ്റുഡൻ്റ് പൊലീസ് കേഡറ്റ് വിദ്യാർത്ഥികൾക്കുമാണ് നടത്തുന്നത്. തുടർന്ന് ജില്ലയിലെ മറ്റ് സ്‌കൂൾ വിദ്യാർത്ഥികളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

പരിപാടിയിൽ സിറ്റി സ്‌റ്റൂഡൻ്റ് പോലീസ് അസിസ്‌റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ കെ രാജേഷ്, സിറ്റി പോലീസ് ജനമൈത്രി അഡീഷണൽ നോഡൽ ഓഫീസർ വിജേഷ് സി, അസിസ്‌റ്റൻ്റ് ജില്ലാ മിഷൻ കോർഡിനേറ്റർ അമർജ്യോത്. എം, ജെൻഡർ ഡി പി എം ഇൻ ചാർജ് സന്ധ്യ പി വി സ്നേഹിത സ്‌റ്റാഫ് ബിബിത കെ. എന്നിവർ പങ്കെടുത്തു.

Pocket cards are coming to students

Related Stories
കോളജ് വിദ്യാർഥികൾക്കായി റെഡ് റൺ മാരത്തൺ മത്സരം 30 ന്

Jul 28, 2026 04:26 PM

കോളജ് വിദ്യാർഥികൾക്കായി റെഡ് റൺ മാരത്തൺ മത്സരം 30 ന്

കോളജ് വിദ്യാർഥികൾക്കായി റെഡ് റൺ മാരത്തൺ മത്സരം 30...

Read More >>
ക്രൈസ്തവരെ ദ്രോഹിച്ചു, നൈജീരിയയ്ക്കുള്ള അമേരിക്കൻ സഹായം നിർത്തുന്നു

Jul 28, 2026 01:20 PM

ക്രൈസ്തവരെ ദ്രോഹിച്ചു, നൈജീരിയയ്ക്കുള്ള അമേരിക്കൻ സഹായം നിർത്തുന്നു

ക്രൈസ്തവരെ ദ്രോഹിച്ചു, നൈജീരിയയ്ക്കുള്ള അമേരിക്കൻ സഹായം...

Read More >>
കണ്ണൂർ ജില്ലയിലെ സെൻസസ് : 92.4 ശതമാനം ഭവനവിവര ശേഖരണം പൂർത്തിയായി.

Jul 28, 2026 12:20 PM

കണ്ണൂർ ജില്ലയിലെ സെൻസസ് : 92.4 ശതമാനം ഭവനവിവര ശേഖരണം പൂർത്തിയായി.

കണ്ണൂർ ജില്ലയിലെ സെൻസസ് : 92.4 ശതമാനം ഭവനവിവര ശേഖരണം...

Read More >>
സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ

Jul 27, 2026 01:56 PM

സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ

സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക്...

Read More >>
73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ് ജേക്കബ്

Jul 27, 2026 11:13 AM

73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ് ജേക്കബ്

73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ്...

Read More >>
മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ നടത്തി.

Jul 26, 2026 10:29 PM

മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ നടത്തി.

മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ...

Read More >>
Top Stories